കർണാടകയിലെ കോൺ​ഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീ​ഗ് നേതാക്കൾ

കർണാടകയിലെ കോൺ​ഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീ​ഗ് നേതാക്കൾ

മലപ്പുറം: കർണാടകയിലെ കോൺ​ഗ്രസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലിം ലീ​ഗ് നേതൃത്വം. കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തി പ്രാപിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വോട്ടുകള്‍ ഏകീകരിക്കുന്ന ഒരു സ്ഥിതി കര്‍ണാടകയില്‍ കാണുകയുണ്ടായി. ഇത് നല്ല ഒരു സൂചനയാണ്, തങ്ങള്‍ പറഞ്ഞു.

അതേസമയം വര്‍ഗീയ കാര്‍ഡ് കൊണ്ട് എല്ലാം നേടാന്‍ കഴിയുമെന്ന് ബിജെപിയുടെ ആശയത്തിനും തന്ത്രത്തിനും ഏറ്റ തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ബിജെപി ഇല്ല എന്ന സ്ഥിതിയായി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ബിജെപിയെ ചെറുക്കുന്ന നിലപാടും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിഫലനം ഇനി ഇന്ത്യ ഒട്ടാകെ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!