തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനായി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനായി

തിരൂരങ്ങാടി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോ​ഗി അക്രമാസക്തനായിതിന് സംഭവത്തിന് സമാനമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രതി അക്രമാസക്തനായി. ഇന്നലെ രാത്രിയിൽ അടിപിടി കേസിലെ പ്രതിയുമായി പോലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് പ്രതി അക്രമത്തിനൊരുങ്ങിയത്. തേഞ്ഞിപ്പാലം ചെട്ടിയാർമാട് സ്വദേശി റഫീഖ് (48) ആണ് അക്രമാസക്തനായത്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബഹളം വെക്കുകയും, അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു ഇയാൾ. ആശുപത്രി ജീവനക്കാരും പോലീസും ചേർത്ത് തോർത്ത് ഉപയോ​ഗിച്ച് കാലുകൾ കെട്ടിയ ശേഷമാണ് പരിശോധന നടത്തിയത്. പിന്നീട് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!