ബോട്ടപകടത്തിൽ മരിച്ചയാളുടെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ബോട്ടപകടത്തിൽ മരിച്ചയാളുടെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

താനൂർ: തൂവൽ തീരം ബോട്ടപകടത്തിൽ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കേടുപാടുകളോടെ കണ്ടെത്തി. താനൂർ സ്വദേശിയായ കെ.പി.സിദ്ധീഖിന്റെ കെഎൽ 55 എൻ 7441 ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കേടുപാടുകളോടെ ലഭിച്ചത്.

സിദ്ധീഖ് മക്കളായ ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ(3), ഫാത്തിമ റജ് വ എന്നിവർ ഒരുമിച്ചാണ് ബോട്ട് യാത്ര നടത്തിയത്. ഇതിൽ ഫാത്തിമ റജ് വ ഒഴികെ ബാക്കിയെല്ലാവരും അപകടത്തിൽ മരണപ്പെട്ടു.
താനൂർ ബോട്ടപകടം; ഒരാൾ കൂടി അറസ്റ്റിലായി

Sharing is caring!