ദുരന്തത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാനാണ് ഭാവമെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് ലീ​ഗ്

ദുരന്തത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാനാണ് ഭാവമെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് ലീ​ഗ്

താനൂർ: ബോട്ട് ദുരന്തത്തിന് കാരണക്കാരായവരെ സംരക്ഷിച്ച് മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽ തെരുവിൽ ശക്തമായ പ്രതിഷേധമുയരുമെന്ന് യൂത്തലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. താനൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണമുള്ളവർക്ക് ഒരു നിയമവും ബാധകമല്ലെന്നും മന്ത്രിമാരുടെ തണലിൽ അവർ സുരക്ഷിതരാണെന്നതും വകവെച്ച് കൊടുക്കാനാവില്ല. ബോട്ട് ദുരന്തത്തിന് കാരണക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടത് ഒരു നാടിന്റെ മുഴുവൻ ആവശ്യമാണ് അദ്ദേഹം തുറന്നടിച്ചു.
പയ്യനാട് സ്‌പോർട്‌സ് കോപ്ലക്‌സ് വികസനത്തിന് 45 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ
മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. മന്ത്രി അബ്ദുറഹ്മാനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധ സമരത്തിന് വൻ ജനപങ്കാളിത്തമാണുള്ളത്.
സി പി എം സഹയാത്രികനിൽ നിന്നും വി അബ്ദുറഹിമാൻ ഇനി സി പി എം അം​ഗം
അതേസമയം അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിന്റെ സഹോദരന് മന്ത്രി അബ്ദുറഹ്മാനുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. നാസറിന്റെ സഹോദരൻ ഹംസകുട്ടിക്ക് ബോട്ട് വാങ്ങി നൽകിയ ഇടനിലക്കാരൻ എ.കെ കബീറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹംസകുട്ടിക്കാണ് ഫൈബർ വള്ളം വാങ്ങി നൽകിയത്. തന്റെ സ്വാധീനം വഴി എല്ലാ രേഖകളും നേടിയെടുക്കുമെന്നാണ് ഹംസകുട്ടി പറഞ്ഞത്. കുടുംബത്തിന് സഞ്ചരിക്കാനാണ് ബോട്ട് വാങ്ങുന്നതെന്നും പറഞ്ഞതായി കബീർ പറഞ്ഞു.

Sharing is caring!