മന്ത്രിയുമായി ബോട്ടുടമയുടെ സഹോദരന് അടുത്ത ബന്ധമെന്ന് ബോട്ട് വാങ്ങി നൽകിയ ഇടനിലക്കാരൻ

മന്ത്രിയുമായി ബോട്ടുടമയുടെ സഹോദരന് അടുത്ത ബന്ധമെന്ന് ബോട്ട് വാങ്ങി നൽകിയ ഇടനിലക്കാരൻ

താനൂർ: ബോട്ട് ദുരന്തത്തിന് കാരണമായ മത്സ്യ ബന്ധന ബോട്ട് ഉല്ലാസ ബോട്ടായതിന് കാരണം സി.പി.എം സ്വാധീനമെന്ന് ബോട്ട് വിറ്റ ഇടനിലക്കാരന്‍ മീഡിയ വൺ ചാനലിനോട്. ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഇടനിലക്കാരന്‍ കബീര്‍ വെളിപ്പെടുത്തി. യാതൊരു രേഖകളും ഇല്ലാത്ത ബോട്ടിന് എല്ലാ രേഖകളും സംഘടിപ്പിക്കുമെന്ന് നാസറിന്റെ സഹോദരനും സി.പി.എം നേതാവുമായ ഹംസക്കുട്ടിയാണ് പറഞ്ഞത്.

ഹംസക്കുട്ടിയും മന്ത്രി അബ്ദുറഹ്മാനും തമ്മിലുള്ള അടുത്ത ബന്ധമാണ് ബോട്ട് സര്‍വ്വീസിന് അനുമതി ലഭിക്കാനുള്ള കാരണമെന്നാണ് ആരോപണം. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും ഉന്നത ഇടപെടലാണ് ബോട്ട് നിര്‍മ്മാണത്തിന് സഹായകമായത്. 20 പേര്‍ മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടാണ് ഉല്ലാസ നൗകയാക്കി മാറ്റിയത്.
ബോട്ടുടമ നാസർ ഏത് പാർട്ടിക്കാരൻ, താനൂരിൽ നാസറിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു
പുതുപൊന്നാനി പാലപ്പെട്ടിയില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വഞ്ചി വാങ്ങുകയും പിന്നീട് ബോട്ടാക്കി മാറ്റുകയുമായിരുന്നു. 95,000 രൂപക്കാണ് വഞ്ചി വിറ്റത്. ടൂറിസത്തിനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു. കുടുംബത്തിന് സഞ്ചരിക്കാന്‍ വേണ്ടിയാണ് ബോട്ടെന്ന് പറഞ്ഞു. നേരത്തെ ഹൗസ് ബോട്ടുകള്‍ വാങ്ങാന്‍ നോക്കി വില കൂടുതലാണെന്ന് പറഞ്ഞാണ് ഇവര്‍ ഫൈബര്‍ വള്ളം വാങ്ങിയതെന്നും കബീര്‍ മീഡിയ വൺ ചാനലിനോട് വെളിപ്പെടുത്തി. കബീറിന്റെ വെളിപ്പെടുത്തലോടെ മന്ത്രിക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!