സി പി എം സഹയാത്രികനിൽ നിന്നും വി അബ്ദുറഹിമാൻ ഇനി സി പി എം അം​ഗം

സി പി എം സഹയാത്രികനിൽ നിന്നും വി അബ്ദുറഹിമാൻ ഇനി സി പി എം അം​ഗം

തിരൂർ: ബോട്ടപകടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ കായിക മന്ത്രിയും, താനൂർ എം എൽ എയുമായ വി അബ്ദുറഹിമാൻ സി പി എം അം​ഗത്വം സ്വീകരിച്ചു. ഇദ്ദേഹത്തെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. കോൺ​ഗ്രസ് പാർട്ടി വിട്ട് സി പി എം സ്വതന്ത്രനായി മൂന്ന് തിരഞ്ഞെടുപ്പുകളെ നേരിട്ട ശേഷമാണ് അബ്ദുറഹിമാൻ പാർട്ടി അം​ഗത്വമെടുക്കുന്നത്.

2014ൽ ആണ് കെ പി സി സി നിർവാഹക സമിതി അം​ഗമായിരുന്ന വി അബ്ദുറഹിമാൻ പാർട്ടി വിടുന്നത്. 2011ൽ തവനൂരിൽ കോൺ​ഗ്രസ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ച് പ്രചാരണം വരെ ആരംഭിച്ച ശേഷം പിൻവാങ്ങേണ്ടി വന്നതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പൊന്നാനി സ്ഥാനാർഥിയായാണ് ഇടതുപക്ഷത്തിന്റെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇദ്ദേഹം കാലെടുത്ത് വെക്കുന്നത്. അന്ന് യു ഡി എഫ് സ്ഥാനാർഥിയായ ഇ ടി മുഹമ്മദ് ബഷീറിനോടെ തോൽക്കുകയായിരുന്നു.

2016ൽ സി പി എമ്മിന് അപ്രാപ്യമായിരുന്ന താനൂർ നിയമസഭ സീറ്റ് പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാർട്ടി പിന്നീട് അബ്ദുറഹിമാനെ ഏൽപ്പിക്കുന്നത്. നാഷണൽ സെക്യുലർ കോൺഫറൻസ് പാർട്ടിയുടെ കീഴിൽ മത്സരിച്ച അദ്ദേഹം യു ഡി എഫ് സിറ്റിങ് എം എൽ എ അബ്ദുറഹ്മാൻ രണ്ടത്താണിയെ തോൽപിച്ച് താനൂരിൽ ചെങ്കൊടി പാറിച്ചു. പിന്നീട് 2021ൽ യൂത്ത് ലീ​ഗ് അധ്യക്ഷൻ പി കെ ഫിറോസിനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയുമായി.
തിരഞ്ഞെടുപ്പിൽ ചെലവാക്കിയ പണം മുതലാക്കാതെ വി അബ്ദുറഹിമാൻ രാജിവെക്കില്ലെന്ന് കെ എം ഷാജി
കെ എസ് യുവിലൂടെയാണ് തിരൂർ പൂക്കയിൽ സ്വദേശിയായ അബ്ദുറഹിമാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തിരൂർ ന​ഗരസഭ അധ്യക്ഷനായും, സ്ഥിരസമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും, രാഷ്ട്രീയ പ്രവർത്തകനുമായ അബ്ദുറഹ്മാന്റെ കഴിവുകൾ പൂർണമായും വിനിയോ​ഗിക്കാൻ പാർട്ടി അം​ഗത്വം നൽകുക വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് സി പി എം.

Sharing is caring!