കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ 12കാരൻ മുങ്ങിമരിച്ചു

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ 12കാരൻ മുങ്ങിമരിച്ചു

കുറ്റിപ്പുറം: ചെമ്പിക്കലിൽ ഭാരത പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 12കാരൻ മുങ്ങി മരിച്ചു. പാഴൂർ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പുത്തൻ പീടിയേക്കൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് സനൂപ് (12) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു നാലു സുഹൃത്തുക്കൾക്കൊപ്പം സനൂപ് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മ-ആയിശ. സോഹദരങ്ങൾ-സൈഫുദ്ദീൻ ജുമൈലത്ത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!