കരിപ്പൂരിൽ 2.15 കിലോ​ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂരിൽ 2.15 കിലോ​ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വര്‍ണം രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രകരില്‍ നിന്നായി 2.15 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്.

മലപ്പുറം മരുത സ്വദേശി കൊളമ്പില്‍തൊടിക അബ്ബാസ് റിംഷാദില്‍(27) നിന്ന് 1172 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സ്യൂളും മാനന്തവാടി സ്വദേശി പല്ലക്കല്‍ മുസ്തഫ (28) നിന്ന് 1173 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സൂളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.
പൂർവവിദ്യാർഥി സം​ഗമത്തിൽ പരിചയം സഹപാഠിയെ പീഡിപ്പിച്ച മമ്പാട്ടെ യുവാവ് അറസ്റ്റിൽ
കള്ളക്കടത്തുസംഘം രണ്ട് പേര്‍ക്കും ടിക്കറ്റടക്കം ഒരുലക്ഷം രൂപ വീതമാണ് വാഗ്ദാനം നല്‍കിയിരുന്നതെന്നാണ് കസ്റ്റംസിന് നല്‍കിയ മൊഴി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!