പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം സഹപാഠിയെ പീഡിപ്പിച്ച മമ്പാട്ടെ യുവാവ് അറസ്റ്റിൽ
മഞ്ചേരി: സ്കൂൾ പൂർവ വിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കി സഹപാഠിയെ പീഡിപ്പിച്ച കേസിൽ മമ്പാട് സ്വദേശി അറസ്റ്റിൽ. മമ്പാട് താഴെപറമ്പൻ വീട്ടിൽ ബാദുഷ റഹ്മാനമെയാണ് (23) യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു കുട്ടിയുടെ മാതാവായ 22കാരിയാണ് പരാതിക്കാരി.
എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ഒന്നിച്ച് പ്ലസ് ടുവിന് പഠിച്ചത്. പിന്നീട് വിദേശത്തേക്ക് കടന്ന ബാദുഷ കഴിഞ്ഞ മാർച്ചിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിലാണ് സുഹൃത്തിനെ വീണ്ടും കാണുന്നത്. സൗഹൃദം പുതുക്കിയ ഇരുവരും കോഴിക്കോട് ബീച്ചിലേക്ക് പോയിരുന്നു.
കൊണ്ടോട്ടിയിൽ പിതാവിന്റെ കൺമുന്നിൽ മകൻ കാറിടിച്ച് മരിച്ചു
വേറൊരു ദിവസം മഞ്ചേരിയിലെ ലോഡ്ജിലേക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ മുഖത്തടിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ബലാൽസംഗം, ഭീഷണിപ്പെടുത്തൽ, തടവിൽവെക്കൽ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]