കൊണ്ടോട്ടിയിൽ പിതാവിന്റെ കൺമുന്നിൽ മകൻ കാറിടിച്ച് മരിച്ചു

കൊണ്ടോട്ടിയിൽ പിതാവിന്റെ കൺമുന്നിൽ മകൻ കാറിടിച്ച് മരിച്ചു

കൊണ്ടോട്ടി: പിതാവിന്റെ സ്കൂട്ടറിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ പതിമൂന്ന്കാരൻ വാഹനമിടിച്ച് മരിച്ചു. പുളിക്കൽ അരിയൂർ വാലത്തൊടി ഫിറോസിന്റെ മകൻ ഫുദൈൽ (13) ആണ് മരിച്ചത്.

എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ മുണ്ടക്കുളത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉമ്മയുടെ വീടായ ഒഴുവൂരിലേക്ക് പോവുകയായിരുന്നു ഇരുവരും. മുണ്ടക്കുളം പള്ളിക്ക് സമീപം സ്കൂട്ടർ നിർത്തി ഫുദൈൽ മൂത്രമൊഴിക്കുന്നതിന് റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഈ സമയത്ത് അമിതവേ​ഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അരൂർ എ എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഫുദൈൽ. കഴിഞ്ഞയാഴ്ച്ച തടത്തിൽപറമ്പ് സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു. ഷബ്നയാണ് മാതാവ്.

Sharing is caring!