ബോട്ടുടമ നാസർ ഏത് പാർട്ടിക്കാരൻ, താനൂരിൽ നാസറിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു

ബോട്ടുടമ നാസർ ഏത് പാർട്ടിക്കാരൻ, താനൂരിൽ നാസറിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു

താനൂർ: ബോട്ടപകടത്തിന് പിന്നാലെ രാഷ്ട്രീയ വടംവലിയുമായി ഇടത്-വലത്-ബി ജെ പി പ്രവർത്തകർ. വി അബ്ദുറഹിമാനും ബോട്ടുടമ നാസറുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് മുസ്ലിം ലീ​ഗ് പ്രവർത്തകർ ഉൾപ്പെടെയുള്ള യു ഡി എഫുകാർ ഉയർത്തി കൊണ്ടുവരുന്നതെങ്കിൽ പ്രദേശത്തെ പ്രാദേശിക ലീ​ഗ് നേതൃത്വവും നാസറും തമ്മിലുള്ള ബന്ധമാണ് സി പി ഐ എം ആയുധമാക്കുന്നത്. പതിവ് പോലെ സാമൂഹ്യ മാധ്യമങ്ങൾ തന്നെയാണ് ഇരുകൂട്ടരുടേയും ആരോപണ-പ്രത്യാരോപണ വേദി.

മന്ത്രി വി അബ്ദുറഹിമാനൊപ്പം നാസർ നിൽക്കുന്ന ചിത്രം ഉയർത്തി കാട്ടിയാണ് യു ഡി എഫ് അനുകൂലികൾ ബോട്ടുടമയ്ക്കും മന്ത്രിക്കും ഇടയിലുള്ള ബന്ധം പുറത്ത് കൊണ്ടുവരുവാൻ ശ്രമിക്കുന്നത്. മന്ത്രിയുമായുള്ള അവിശുദ്ധ ബന്ധമാണ് നാസറിന് നിയമം മറികടന്ന് ബോട്ട് സർവീസ് നടത്താൻ അനുമതി ലഭിച്ചതും അധികൃതർ കണ്ണടക്കാനും കാരണമായതെന്നാണ് ആരോപണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എന്നാൽ ലീ​ഗ് നേതാക്കൾ നാസറിന്റെ വീട്ടിൽ ഒരു ചടങ്ങിൽ സംബന്ധിക്കുന്ന ചിത്രം ഉയർത്തി കാട്ടിയാണ് ഒരു ദിവസത്തെ മൗനത്തിന് ശേഷം സി പി ഐ എം സൈബർ പോരാളികൾ തിരിച്ചടിക്കുന്നത്. എന്നാൽ ഏതാനും നേരത്തിന് ശേഷം പ്രദേശത്തെ സി പി ഐ എം നേതാക്കളടക്കം ഈ പോസ്റ്റുകൾ ഒഴിവാക്കി.
തിരഞ്ഞെടുപ്പിൽ ചെലവാക്കിയ പണം മുതലാക്കാതെ വി അബ്ദുറഹിമാൻ രാജിവെക്കില്ലെന്ന് കെ എം ഷാജി

Sharing is caring!