ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി, റിമാൻഡ് ചെയ്തു
താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. ഇയാളെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ടു പോവുമ്പോള്‍ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്.
താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോധപൂര്‍വമായ നരഹത്യയെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഉടന്‍തന്നെ ഇവരെ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]