സ്രാങ്കിനെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി, ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്രാങ്കിനെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി, ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

താനൂർ: അപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ കോഴിക്കോട് നിന്നാണ് നാസര്‍ പിടിയിലായത്.

താഴ്ഭാഗം വീതികുറഞ്ഞതിനനുസരിച്ചല്ല ബോട്ടിന്റെ ഉയരമെന്നാണ് പ്രധാന പരാതി. ഇതിന് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. സ്രാങ്ക് ദിനേശനും ടിക്കറ്റ് കൊടുക്കുന്ന രാജനും ഒളിവിലാണ്. നാസറിനെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് ഏറ്റുവാങ്ങും. ബോട്ടിന്റെ പരിശോധനയും ഇന്ന് നടക്കും.
സെയ്തലവിയുടെ മക്കൾ വിട പറഞ്ഞത് വീടെന്ന സ്വപ്നം ബാക്കിയാക്കി, മയ്യത്ത് കിടത്തിയത് പണിതുയർത്തിയ തറയിൽ
മത്സ്യബന്ധന വള്ളം കുറഞ്ഞ വിലയ്ക്ക് വാങ്ങി പണി കഴിപ്പിച്ചാണ് ബോട്ടാക്കി മാറ്റിയത്. മത്സ്യബന്ധനത്തിന് ഏതാനും ആളുകളെ മാത്രം ഉൾക്കൊണ്ട് പോകാൻ കഴിയുന്ന ആകൃതിയിലുള്ള വള്ളമാണ് രൂപമാറ്റം വരുത്തി ടൂറിസത്തിന് ഉപയോ​ഗിച്ചത്. 25ഓളം ആളുകളെ ഉൾക്കൊള്ളാൻ മാത്രം കഴിയുന്ന ബോട്ടിലേക്ക് ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!