ഒട്ടുംമ്പുറം ബീച്ചിൽ വിനോദ യാത്രാ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ എണ്ണം പതിനൊന്നായി

ഒട്ടുംമ്പുറം ബീച്ചിൽ വിനോദ യാത്രാ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ എണ്ണം പതിനൊന്നായി

താനൂർ: ഒട്ടുംമ്പുറം ബീച്ചിൽ വിനോദ യാത്രാ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ നാലു കുട്ടികളും ഉൾപ്പെടുന്നു. എഴുപതോളം പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

വിനോദയാത്രക്ക് വന്ന കുടുംബങ്ങൾ സഞ്ചരിച്ച ബോട്ടാണെന്നും അറിയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു,രക്ഷാ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. ബോട്ട് തലകീഴായി മുങ്ങുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം തുടരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Sharing is caring!