വീടു വിട്ടിറങ്ങിയ മകളെ കാണാൻ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിനെത്തിയ കുടുംബത്തിന് മർദനം

വീടു വിട്ടിറങ്ങിയ മകളെ കാണാൻ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിനെത്തിയ കുടുംബത്തിന് മർദനം

പരപ്പനങ്ങാടി: ആൺ സുഹൃത്തിനൊപ്പം വീടു വിട്ടിറങ്ങിയ മകളെ കാണാനായി സ്‌റ്റേഷനിലെത്തിയ മാതാവിനെയും കുടുംബത്തേയും പൊലീസ് മർദിച്ചതായി പരാതി. പരപ്പനങ്ങാടി പൊലീസിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുവദിച്ചതിന് പിന്നാലെ മകളെ കാണാനായി പൊലീസ് സ്‌റ്റേഷനിൽ എത്തിയതായിരുന്നു കുടുംബം.

തേഞ്ഞിപ്പലം സ്വദേശികളായ സർസീന സിനോയ് ദമ്പതികളുടെ മകളെ ഈ മാസം രണ്ടാം തീയതിയാണ് വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. നാലാം തീയതി മകളെ ആൺ സുഹൃത്തിനൊപ്പം പൊലീസ് കണ്ടെത്തി. ഇരുവരെയും പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ആൺ സൃഹുതിനൊപ്പം പോകാനുള്ള തീരുമാനം പെൺകുട്ടി കോടതിയെ അറിയിച്ചു. തുടർന്ന് പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലേക്ക് മകളെ കാണാനായി കുടുംബം എത്തിയപ്പോൾ പൊലീസ് പിടിച്ചു മാറ്റി മർദിച്ചെന്നാണ് പരാതി. വനിതാ പൊലീസ് നോക്കിനിൽക്കെയാണ് പുരുഷ ഉദ്യോഗസ്ഥർ മർദിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ്.
മലവെള്ളപാച്ചിലിൽ നിലമ്പൂരിൽ വിനോദസഞ്ചാരികൾ പുഴയുടെ മധ്യത്തിൽ കുടുങ്ങി
പൊലീസ് അകാരണമായി മർദിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മർദനമെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് മർദനത്തെ തുടർന്ന് കുടുംബം ചികിത്സ തേടി. അകാരണമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Sharing is caring!