15കാരന് ബൈക്കോടിക്കാൻ നൽകി, ആർ സി ഓണറായ പിതൃ സഹോദരന് 30,000 രൂപ പിഴ
തിരൂർ: ലൈസൻസില്ലാതെ 15കാരൻ ബൈക്ക് ഓടിച്ച കേസിൽ ആർ സി ഓണറായ പിതൃ സഹോദരന് 30,250 രൂപ പിഴ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പിഴയും, കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്.
തിരൂർ അന്നാര അമ്മിയങ്കര സന്തോഷ് തന്റെ സ്കൂട്ടർ കഴുകി വൃത്തിയാക്കാൻ സഹോദര പുത്രനെ ഏൽപിക്കുകയായിരുന്നു. കഴുകി കഴിഞ്ഞപ്പോൾ സ്കൂട്ടറുമായി ഇയാൾ റോഡിലേക്കിറങ്ങി. വാഹന പരിശോധന നടത്തിയിരുന്ന തിരൂർ എസ് ഐ സി വി ഹരിദാസനും സംഘവും കുട്ടിയെ പിടികൂടുകയും പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. മാർച്ച് മാസം 23നായിരുന്നു സംഭവം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ത്യൻ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ, മോട്ടോർ ആക്ടിലെ 180 വകുപ്പ് പ്രകാരം 5000 രൂപ പിഴ, 199 എ പ്രകാരം 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ച്ച ജയിൽ ശിക്ഷ അനുഭവിക്കണമെന്നതിനാൽ സന്തോഷ് പണം കോടതിയിൽ പണം കെട്ടിവെച്ച് വൈകുന്നേരത്തോടെ പുറത്തിറങ്ങി.
മലപ്പുറത്തെ വിവിധ ആശുപത്രികളിലായി ചികിൽസ നടത്തിയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]