മലപ്പുറത്തെ വിവിധ ആശുപത്രികളിലായി ചികിൽസ നടത്തിയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ

മലപ്പുറത്തെ വിവിധ ആശുപത്രികളിലായി ചികിൽസ നടത്തിയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ

മങ്കട: മതിയായ യോ​ഗ്യതയില്ലാതെ ഡോക്ടർ ചമഞ്ഞ് രോ​ഗികകളെ പരിശോധിച്ച വ്യക്തിയെ മങ്കട പോലീസ് അറസ്റ്റു ചെയ്തു. മക്കരപറമ്പ് മേലേ വിളക്കത്ത് വീട്ടിൽ എം വി ഇബ്രാഹിം (45) ആണ് അറസ്റ്റിലായത്. മങ്കട സബ് ഇൻസ്പെക്ടർ ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2002 മുതലാണ് ഇയാൾ രോ​ഗികകളെ ചികിൽസിക്കാൻ തുടങ്ങിയത്. കൊളക്കൻതാറ്റിൽ മുക്ക് എന്ന സ്ഥലത്തുള്ള വീട്ടിലും, വിവിധ ക്ലിനിക്കുകളിലും, ആശുപത്രികളിലുമായിട്ടായിരുന്നു ഇയാൾ രോ​ഗികളെ പരിശോധിച്ചിരുന്നത്. വി എച്ച് എസ് ഇ പരീക്ഷ രണ്ടാം തവണത്തെ ശ്രമത്തിൽ മാത്രം വിജയിച്ച ഇയാൾ വെസ്റ്റ് ബം​ഗാളിൽ നിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് ആൾട്ടർനേറ്റീവ് മെഡിസിനിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഇത് എം ബി ബി എസ് ജനറൽ ഫിസിഷ്യൻ യോ​ഗ്യത എന്ന രീതിയിൽ ഉപയോ​ഗിച്ച് വരികയായിരുന്നു. ഒതായിയിലെ അസ്പെൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ദിവസം വരെ താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടി നാഷണൽ സെക്രട്ടറി ആണെന്നും ഇയാൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആയുർവേദ ഡോക്ടറെ വിവാഹം കഴിച്ച ഇയാൾ രണ്ട് മാസത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവരുമായി പിരിഞ്ഞിരുന്നു. പിന്നീട് വിവാഹം കഴിച്ച സ്ത്രീയെ ഉപദ്രവിച്ചതിന് മങ്കട പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മേലാറ്റൂരിലെ ഉമ്മയും, സംഘവും അറസ്റ്റിൽ

Sharing is caring!