മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മേലാറ്റൂരിലെ ഉമ്മയും, സംഘവും അറസ്റ്റിൽ

മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മേലാറ്റൂരിലെ ഉമ്മയും, സംഘവും അറസ്റ്റിൽ

മേലാറ്റൂർ: മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മാതാവും സഹായികളും അറസ്റ്റിലായി. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്ന് നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാം​ഗങ്ങളായ തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), കൂട്ടാളിയായ അബ്ദുൽ നാസർ (32) എന്നിവരെയാണ് മേലാറ്റൂർ സി ഐ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നഫീസയുടെ വീടിന് സമീപത്തായി വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മകൻ മുഹമ്മദ് ഷഫീഖാണ് പരാതിക്കാരൻ. ഇവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കഴിഞ്ഞ ഒന്നിനാണ് ഇവർ കത്തിച്ചത്. നഫീസയ്ക്ക് മകനുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് സ്കൂട്ടർ കത്തിക്കുന്ന വിരോധത്തിലേക്ക് എത്തിയത്. അബ്ദുൽ നാസർ, കാജാ ഹുസൈൻ എന്നിവർ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, വധശ്രമം തുടങ്ങിയ കേസുകളിൽ പെട്ടവരാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ് ഐ അജിത്ത് കുമാർ, എ എസ് ഐമാരായ ജോർജ് കുര്യൻ, വിശ്വംഭരൻ, സി പി ഒമാരായ സുരേന്ദ്രബാബു, ജോർജ് സെബാസ്റ്റ്യൻ, ഷംസുദ്ദീൻ, ഷിജു, സിന്ധു, സലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!