കോട്ടയ്ക്കൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ ത്വരിതപ്പെടുത്തും

കോട്ടക്കൽ: മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, എൻ.എച്ച്.എ.ഐ, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടക്കുന്ന കുടിവെള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും നിർദേശം നൽകി.
കോട്ടയ്ക്കൽ നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) കിഫ്ബിയിലേക്ക് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും. കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകളിലേക്കും തിരൂർ നിയോജക മണ്ഡലത്തിലെ ആതവനാട്, തിരുന്നാവായ പഞ്ചായത്തുകളിലേക്കുമുള്ള ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നിലമ്പൂർ നഗരസഭയിലെ എഞ്ചിനീയർ പിടിയിലായി
കോട്ടയ്ക്കൽ നഗരസഭ, കുറ്റിപ്പുറം, മാറാക്കര, ആതവനാട്, തിരുന്നാവായ പഞ്ചായത്തുകൾക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് സംഭരണി സ്ഥാപിക്കുന്നതിന് ജല അതോറിറ്റി കണ്ടെത്തിയ ആതവനാട് പഞ്ചായത്തിലെ സ്ഥലം ലഭ്യമാക്കാൻ ഗുണഭോക്താക്കളും തദ്ദേശ സ്ഥാപനങ്ങളും ഒന്നിച്ച് ഫണ്ട് വകയിരുത്താനും ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാനും യോഗത്തിൽ നിർദേശിച്ചു. ഈ പദ്ധതിയുടെ ഭാഗമായി നിർദിഷ്ട എൻ.എച്ച് 66ൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളതിന്റെ സാങ്കേതിക നടപടികൾ വേഗത്തിലാക്കുന്നതിന് എൻ.എച്ച്.എ.ഐ അധികൃതർക്ക് നിർദേശം നൽകി. പദ്ധതിയുടെ ഭാഗമായുള്ള ടാങ്ക് സ്ഥാപിക്കുന്നതിന് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ സ്ഥലം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കിൻഫ്ര അധികൃതരോട് ആവശ്യപ്പെട്ടു. മന്ത്രിമാരുൾപ്പടെ ഉന്നത തല സമിതിയുമായി ബന്ധപ്പെട്ട് സമഗ്ര കുടിവെള്ള പദ്ധതിക്കായി കുറ്റിപ്പുറം കിൻഫ്ര പാർക്കിലെ ഭൂമി ലഭ്യമാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തീകരിച്ച സ്ഥലങ്ങളിൽ ഹൗസ് കണക്ഷനുകൾ നൽകുന്നത് വേഗത്തിലാക്കുക, പൊതുമരാമത്ത്, എൻ.എച്ച് റോഡുകളിൽ ആവശ്യമായ ഇടങ്ങളിൽ റോഡ് ക്രോസിംഗ് പ്രവൃത്തികൾ വേഗത്തിലാക്കുക, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കീറിയ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കുന്നതിന് റിസ്റ്റോറേഷൻ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുക, നിലവിൽ സ്ഥാപിച്ച പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും കേടുപാടുകൾ തീർക്കുന്നത് സംബന്ധിച്ചും വ്യക്തത വേണമെന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും അംഗങ്ങളും അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവൃത്തി നടത്തിപ്പിനായി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൃത്യമായ ഏകോപനമുണ്ടാക്കണമെന്നും പദ്ധതി അടിയന്തരമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഇടവേളകളിൽ റിവ്യു നടത്തുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ യോഗത്തിൽ എം.എൽ.എ ചുമതലപ്പെടുത്തി. കോട്ടയ്ക്കൽ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ നഗരസഭ അധ്യക്ഷർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]