ജില്ലാ പൈതൃക മ്യൂസിയം തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു

ജില്ലാ പൈതൃക മ്യൂസിയം തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിർമ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.

നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന് നമ്മുടെ കഴിഞ്ഞകാലം എങ്ങനെയായിരുന്നുവെന്ന കാര്യം പുതിയ തലമുറയിലേക്ക് പകർന്നു നൽകേണ്ടതുണ്ട്. അതിനുള്ള മികച്ച ഉപാധികളാണ് മ്യൂസിയങ്ങളും സ്മാരകങ്ങളും. ഭാവി തലമുറയ്ക്ക് ചരിത്രം പഠിക്കുന്നതിനായി അവ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് സർക്കാർ നിർവഹിക്കുന്നത്. അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണകൂടി ആവശ്യമാണ്. ഇതിനായി സ്മാരകങ്ങൾ സംരക്ഷിച്ചും മ്യൂസിയങ്ങൾ സ്ഥാപിച്ചും പഠന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിച്ചും സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മ്യൂസിയം സജ്ജീകരണത്തിന് മുന്നോടിയായി സംരക്ഷിത സ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 58 ലക്ഷം രൂപയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ചെലവഴിച്ചത്. നാലുകോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന ജില്ലാ പൈതൃക മ്യുസിയം ജില്ലയുടെ കാർഷിക, വർത്തക, സാംസ്‌കാരിക, രാഷ്ട്രീയ, ഭൂമിശാസ്ത്ര ജീവിതങ്ങളുടെ നാൾവഴികളും ബ്രട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന കഥകളുടെയും ഓർമപ്പെടുത്തലുകളായിരിക്കും.
5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നിലമ്പൂർ ന​ഗരസഭയിലെ എഞ്ചിനീയർ പിടിയിലായി
ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാർന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്‌റർ ആർ ചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. ചടങ്ങിൽ വി.പി സോമസുന്ദരൻ, രാംദാസ് മാസ്റ്റർ, അബ്ദുൽ മജീദ്, കെ. മൊയ്തീൻ കോയ, എൻ.വി. അബ്ദുൽ അസീസ്, സി.പി ലത്തീഫ്, ടി. ഇസ്മായിൽ, തിരൂരങ്ങാടി തഹസീൽദാർ പി.ഒ സാദിഖ്, തിരൂരങ്ങാടി സബ് രജിസ്ട്രാർ പി.ആർ. രാജേഷ്, കെ. രത്‌നാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുരാവസ്തു ടെക്‌നിക്കൽ അസസ്റ്റന്റ് കെ.പി സധു നന്ദി പറഞ്ഞു.

Sharing is caring!