1.21 കോടി രൂപയുടെ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചെത്തിയ രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയില്‍
കരിപ്പൂര്‍: ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.10 കിലോഗ്രാം സ്വര്‍ണം രണ്ട് വ്യത്യസ്ത കേസുകളിലായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏകദേശം 1.21 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍ നിന്നുമെത്തിയ കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദ്ദീനില്‍ (35) നിന്നും 1070 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകളാണ് കണ്ടെടുത്തത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം നെടുവ സ്വദേശിയായ കോളകുന്നത്ത് അബ്ദുല്‍ അസീസില്‍ (30) നിന്നും 1213 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകളുമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അബ്ദുല്‍ അസീസിന് 80000 രൂപയും, ഷംസുദ്ദീന് 40,000 രൂപയുമാണ് കമ്മിഷന്‍ നല്‍കാമെന്ന് കള്ളക്കടത്ത് സംഘം പറഞ്ഞിരുന്നത്.
മയക്കുമരുന്ന് കേസില്‍ 84 ദിവസം ജയിലില്‍, ഒടുവില്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചെടുത്തത് മയക്കു മരുന്ന് അല്ല
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]