മയക്കുമരുന്ന് കേസില്‍ 84 ദിവസം ജയിലില്‍, ഒടുവില്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചെടുത്തത് മയക്കു മരുന്ന് അല്ല

മയക്കുമരുന്ന് കേസില്‍ 84 ദിവസം ജയിലില്‍, ഒടുവില്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചെടുത്തത് മയക്കു മരുന്ന് അല്ല

മേലാറ്റൂര്‍: മയക്കു മരുന്ന് കേസില്‍ 84 ദിവസം ജയിലില്‍ കിടന്ന യുവാക്കളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്ന് പരിശോധനാഫലം. എം ഡി എം എ പിടിച്ചെടുത്തുവെന്ന കേസിലാണ് മേലാറ്റൂര്‍ പോലീസ് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ രണ്ടുപേര്‍ക്ക് ഗള്‍ഫിലെ തൊഴില്‍ നഷ്ടമാവുകയും, ഒരാളുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു.

രണ്ടു ലാബുകളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. മൂന്നാമത് മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. രണ്ടാം വട്ട പരിശോധനയിലും ഫലം നെഗറ്റീവ് ആയതോടെ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!