മലയോര മേഖലയില്‍ ഭീതി വിതച്ച് മലപ്പുറത്തെ ‘ചക്കകൊമ്പന്‍’
നിലമ്പൂര്‍: മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ ഭീതി വിതച്ച് ചക്ക തിന്നാന്‍ ഇറങ്ങുന്ന കൊമ്പന്‍. മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട, നാരങ്ങാപൊട്ടി, പുതുവായ് എന്നീ പ്രദേശങ്ങളിലാണ് കൊമ്പന്‍ സ്ഥിരമായി എത്തുന്നത്. പലരും കൊമ്പന് മുന്നില്‍ നിന്നും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.
രാത്രിയില്‍ എത്തുന്ന കൊമ്പന്‍ പ്ലാവുള്ള വീടുകളിലെല്ലാം കയറുന്നുണ്ട്. ചക്ക പറിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്ലാവ് കുത്തിമറിക്കും. പോകുന്ന വഴിയിലെ കൃഷിയും, മറ്റു സാധനങ്ങളും നശിപ്പിച്ചാണ് മടക്കം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കതിരുമുള ജോണച്ചന്‍, കാഞ്ഞിരത്തുമൂട്ടില്‍ വര്‍ഗീസ്, പുള്ളോലിക്കല്‍ ഐപ്, ചിറയില്‍ ഗ്രേഷ്യസ്, വാലോലിക്കല്‍ മാത്യു, കുഴുപ്പില്‍ ടോമി എന്നിവരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി ജീവനക്കാരനായ ചെറുപറമ്പില്‍ ജോസഫ് തലനാരിഴയ്ക്കാണ് കൊമ്പന് മുന്നില്‍ നിന്നും രക്ഷപ്പെട്ടത്.
തിരൂരങ്ങാടിക്കടുത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ച് യുവാവ് കഴുത്തറത്തു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




