തിരൂരങ്ങാടിക്കടുത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ച് യുവാവ് കഴുത്തറത്തു
തിരൂരങ്ങാടി: വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവമുണ്ടായത്.
യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് ബസിൽ കയറിയത്. യുവതി അങ്കമാലിയിൽ നിന്നും യുവാവ് എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ബസ്സിൽ അടുത്തിരുന്ന ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി യാത്രക്കാർ പറയുന്നു. ഇരുവരേയും കോട്ടക്കലിൽ വെച്ച് സീറ്റ് മാറ്റിയിരുത്തി. ദീർഘദൂര ബസ് ആയതുകൊണ്ടുതന്നെ ലൈറ്റ് ഓഫാക്കിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സനൽ യുവതിയെ കുത്തുകയായിരുന്നു. യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
യുവതിക്ക് നെഞ്ചിൽ പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. എന്നാൽ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ്. അതിനു ശേഷം മാത്രമേ പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.
പത്ത് വയസു മുതൽ അച്ഛനും, മുത്തച്ഛനും പീഡിപ്പിച്ചു, മലപ്പുറത്തെ പതിനാറുകാരി ഗർഭിണി
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]