കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നാളെ നടക്കും

കോട്ടയ്ക്കൽ: നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നാളെ നടക്കും. ബസ് സ്റ്റാൻഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഷോപ്പിങ് കോംപ്ലക്‌സ് സമർപ്പണം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിർവഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിക്കും.
പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയാവും. കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ തുടങ്ങിയ വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും യാഥാർഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകൾ 10 മീറ്റർ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹന പാർക്കിങ് എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം.
മലദ്വാരത്തിൽ ഒളിപ്പിച്ച് കരിപ്പൂരിൽ വീണ്ടും സ്വർണകടത്ത്, മലപ്പുറത്തുകാരൻ പിടിയിൽ
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]