പത്ത് വയസു മുതൽ അച്ഛനും, മുത്തച്ഛനും പീഡിപ്പിച്ചു, മലപ്പുറത്തെ പതിനാറുകാരി ​ഗർഭിണി

പത്ത് വയസു മുതൽ അച്ഛനും, മുത്തച്ഛനും പീഡിപ്പിച്ചു, മലപ്പുറത്തെ പതിനാറുകാരി ​ഗർഭിണി

അരീക്കോട്: 16 വയസുകാരിയെ അച്ഛനും, മുത്തച്ഛനും ലൈം​ഗികമായി പീഡിപ്പിച്ചു. ​ഗർഭിണിയായ പെൺകുട്ടിയുടെ ​ഗർഭസ്ഥ ശിശുവിന്റെ പിതാവിനെ കണ്ടെത്താൻ ഡി എൻ എ പരിശോധനയക്ക് വിധേയരാക്കിയിരിക്കുകയാണ് അച്ഛനേയും, മുത്തച്ഛനേയും.

10 വയസു മുതൽ 47 കാരനായ പിതാവിൽ നിന്നും പെൺകുട്ടിക്ക് പീഡനം ഏൽക്കുന്നുണ്ട്. ഇതൊന്നും തെറ്റല്ലെന്നും ആരോടും പറയാതിരുന്നാൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഇത് തെറ്റാണെന്ന ബോധ്യവുമില്ലായിരുന്നു. പിന്നീട് കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലുള്ള അച്ഛന്റെ വീട്ടിൽ താമസിക്കാൻ പോയപ്പോഴാണ് 85 വയസുകാരനായ മുത്തച്ഛൻ പീഡിപ്പിക്കുന്നത്. ഇയാൾ കുട്ടിയെ സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടപ്പോഴാണ് വീട്ടുകാർ കാര്യമറിയുന്നത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞത്. അച്ഛനെതിരെ അരീക്കോട് പോലീസും, മുത്തച്ഛനെതിരെ കൊണ്ടോട്ടി പോലീസുമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ രണ്ടുപേരും റിമാന്റിലാണ്. ഇവരുടെ രക്തസാമ്പിളുകൾ തൃശൂർ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മലദ്വാരത്തിൽ ഒളിപ്പിച്ച് കരിപ്പൂരിൽ വീണ്ടും സ്വർണകടത്ത്, മലപ്പുറത്തുകാരൻ പിടിയിൽ

Sharing is caring!