വയോജനങ്ങൾക്ക് വരുമാന മാർ​ഗമൊരുക്കി വേങ്ങര ​ഗ്രാമപഞ്ചായത്ത്

വയോജനങ്ങൾക്ക് വരുമാന മാർ​ഗമൊരുക്കി വേങ്ങര ​ഗ്രാമപഞ്ചായത്ത്

വേങ്ങര: സായംപ്രഭാ ഹോമിൽ വരുന്ന വയോജനങ്ങൾക്ക് വരുമാനം കണ്ടെത്താൻ സജ്ജമാക്കിയ ഉന്തുവണ്ടി സ്റ്റാൾ പദ്ധതി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വയോ ആശ്വാസ പദ്ധതി എന്ന പേരിൽ വേങ്ങര ഗ്രാമപഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.

രാവിലെ സായംപ്രഭയിൽ വരുമ്പോൾ വീട്ടിൽനിന്ന് മധുര പലഹാരങ്ങളോ, പച്ചക്കറിയോ, പായസം, കപ്പ, തേങ്ങ, പുഴമീൻ തുടങ്ങിയ വിവിധ സാധനങൾ കൊണ്ടുവന്ന് സ്റ്റാളിൽ പ്രദർശിപ്പിച്ച് സായംപ്രഭയിൽ വരുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും വിൽപ്പന നടത്തി വരുമാനം കണ്ടെത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യക്കാർക്ക് ഓരോ ദിവസത്തെയും സ്റ്റാളിലെ സാധനങ്ങൾ മുൻകൂട്ടി അറിയാനായി തലേദിവസം തന്നെ സായംപ്രഭയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാണ് പദ്ധതി ജനകീയമാക്കുന്നത്.
13കാരനെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസാ പ്രധാനധ്യാപകന് 32 വർഷം കഠിന തടവ്
ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സലീം അധ്യക്ഷത നിർവഹിച്ചു, വാർഡ് അംഗങ്ങളായ ചോലക്കൽ റഫീഖ് മൊയ്ദീൻ, എം.പി ഉണ്ണികൃഷ്ണൻ, സി.പി കാദർ, മജീദ് മടപള്ളി, യൂസുഫ് അലി വലിയോറ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുകുമാരി, കൃഷി ഓഫീസർ ജൈസൽ ബാബു, ഇബ്രാഹീം എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!