ഹോട്ടലിലെ ഭക്ഷണത്തിൽ പുഴു; പരാതിക്കാരനെതിരെ നിയമനടപടിക്കൊരുങ്ങി ഹോട്ടലുടമ

ഹോട്ടലിലെ ഭക്ഷണത്തിൽ പുഴു; പരാതിക്കാരനെതിരെ നിയമനടപടിക്കൊരുങ്ങി ഹോട്ടലുടമ

കോട്ടക്കൽ: ഹോട്ടലിൽ നിന്നും ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന് ആരോപണമുന്നയിച്ചയാൾക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനെതിരെ ഹോട്ടലുടമ. സമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്നാരോപിച്ചാണ് വളാഞ്ചേരി സ്വദേശിക്കെതിരെ സാങ്കോസ് ഹോട്ട് ചിക്കൻ ഉടമയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

പരാതിക്കാരന്റെ ആവശ്യപ്രകാരം നടത്തിയ ലാബ് പരിശോധനയിൽ ഭക്ഷണത്തിൽ പുഴുവല്ലെന്ന് തെളിഞ്ഞതായി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് ഭാരവാഹികൾ പറഞ്ഞു. മാംസത്തിൽ കണ്ടുവരാറുള്ള രക്തകട്ടയാണെന്നാണ് ഹോട്ടലുടമകളുടെ അവകാശവാദം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭക്ഷണം കഴിക്കാനെത്തിയ ആൾ വ്യാജ പ്രചാരണമാണ് നടത്തിയത്. വസ്തുത ബോധ്യപ്പെടുത്താൻ ജീവനക്കാർ നടത്തിയ ശ്രമം മുഖവിലക്കെടുക്കാതെ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇയാൾ ഹോട്ടലിനെതിരെ പ്രചാരണം നടത്തുകയായിരുന്നു.
മലപ്പുറം സ്വദേശിനി യു കെയില്‍ ട്യൂമര്‍ ബാധിച്ച് മരണപ്പെട്ടു
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച് സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഹൈജീൻ റേറ്റിങ്ങിൽ എക്സ്ലൻസ് പെർഫോമൻസ് സർട്ടിഫിക്കേറ്റും ലഭിച്ചിട്ടുണ്ട്.

Sharing is caring!