സമസ്ത നേതാക്കളായ ജിഫ്രി തങ്ങളും, ആലിക്കുട്ടി മുസ്ലിയാരും സി ഐ സിയിൽ നിന്നും രാജിവെച്ചു

സമസ്ത നേതാക്കളായ ജിഫ്രി തങ്ങളും, ആലിക്കുട്ടി മുസ്ലിയാരും സി ഐ സിയിൽ നിന്നും രാജിവെച്ചു

മലപ്പുറം: കോഴിക്കോട്: സി.ഐ.സി ഉപദേശക സമിതിയില്‍നിന്ന് രാജിവച്ചതായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. സമസ്തയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി സി.ഐ.സി ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു വര്‍ഷംകൂടി ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സി.ഐ.സിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ കൂടിയാലോചിച്ചിട്ടില്ല.

സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തില്‍ മുന്‍തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും എസ്.എന്‍.ഇ.സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സി.ഐ.സിയുടെ സമിതികളില്‍നിന്ന് രാജിവച്ചതായി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!