വെല്ലൂര്‍ കോളേജില്‍ പ്രവേശനം നേടാന്‍ പോവുകയായിരുന്ന പൊന്നാനിയിലെ ദര്‍സ് വിദ്യാര്‍ഥി മരിച്ചു

വെല്ലൂര്‍ കോളേജില്‍ പ്രവേശനം നേടാന്‍ പോവുകയായിരുന്ന പൊന്നാനിയിലെ ദര്‍സ് വിദ്യാര്‍ഥി മരിച്ചു

പൊന്നാനി: വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് കോളേജില്‍ പ്രവേശനം നേടാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. മരക്കടവ് സ്വദേശി റഫീഖിന്റെ മകന്‍ പള്ളിന്റകത്ത് മുത്തലിബ് മുസ്ലിയാരാണ് (18) മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ കല്‍പകഞ്ചേരിയില്‍ വെച്ചായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചായിരുന്നു മരണം. ഇയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുയായിരുന്ന മറ്റൊരു ദര്‍സ് വിദ്യാര്‍ഥി അനസിന് അപകടത്തില്‍ പരുക്കേറ്റു. ട്രെയിന്‍ കയറാനായി ബൈക്കില്‍ തിരൂരിലേക്ക് പോവുകയായിരുന്ന ഇവര്‍ മുന്നില്‍ സഞ്ചരിച്ച വാഹനത്തിലിടിച്ച് എതിരെ വന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മാതാവ്-ആയിശ. സഹോദരങ്ങള്‍-ഫര്‍ഹാന, രിസവാന.
32,000 സ്ത്രീകളുടെ കഥ മൂന്നാക്കി ചുരുക്കി ദി കേരള സ്റ്റോറി പ്രദർശനത്തിന്, പ്രതിഷേധം ഫലം കണ്ടു

Sharing is caring!