32,000 സ്ത്രീകളുടെ കഥ മൂന്നാക്കി ചുരുക്കി ദി കേരള സ്റ്റോറി പ്രദർശനത്തിന്, പ്രതിഷേധം ഫലം കണ്ടു

32,000 സ്ത്രീകളുടെ കഥ മൂന്നാക്കി ചുരുക്കി ദി കേരള സ്റ്റോറി പ്രദർശനത്തിന്, പ്രതിഷേധം ഫലം കണ്ടു

മലപ്പുറം: പ്രതിഷേധങ്ങൾക്കൊടുവിൽ ദി കേരള സ്റ്റോറി സിനിമയുടെ യുട്യൂബ് വിവരണത്തിൽ 32,000 സ്ത്രീകളുടെ കഥ എന്നത് മൂന്ന് സ്ത്രീകളുടേതാക്കി മാറ്റി. കേരളത്തിൽ നിന്നും തീവ്രവാദ പ്രവർത്തനത്തിന് രാജ്യം വിട്ടു പോയ 32,000 സ്ത്രീകളുടെ കഥ എന്ന നിലയിലാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങിയത്.

ശക്തമായ പ്രതിഷേധമായിരുന്ന ചിത്രത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ഉയർന്നത്. സിനിമയിലെ ആരോപണം തെളിയിച്ചാൽ ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് യൂത്ത് ലീ​ഗ് രം​ഗതെത്തിയിരുന്നു. ഇങ്ങനെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ മാറ്റം വരുത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്നലെയാണ് ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചു.
വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Sharing is caring!