കോൺ​ഗ്രസ് കർണാടകയിൽ അധികാരം തിരിച്ചു പിടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോൺ​ഗ്രസ് കർണാടകയിൽ അധികാരം തിരിച്ചു പിടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ബാം​ഗ്ലൂർ: കര്‍ണാടക കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് പ്രകടനപത്രിക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക കോൺഗ്രസ്‌ തിരിച്ചു പിടിക്കുമെന്ന് ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. എ ഐ സി സി മല്ലികാർജുൻ ഖാർഗെ, ഡി. കെ. ശിവകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ മണ്ഡലങ്ങളിലെ വ്യത്യസ്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു. വലിയ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചത് . ഡി കെ യുടെ നേതൃത്വത്തിൽ നടക്കുന്ന പഴുതടച്ചുള്ള ശക്തമായ പ്രവർത്തനങ്ങളുടെ ഒരു അലയൊലി ഓരോ പ്രചാരണ പരിപാടികളിലും തെളിഞ്ഞു കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനെ ആകെത്തുക വിലയിരുത്തുമ്പോഴും ഒരു കോൺഗ്രസ്സ് തരംഗം അനുഭവിക്കാനാകുന്നത് ആവേശമുണ്ടാക്കുന്നു. രാജ്യത്തെ മതേതര വിശ്വാസികളുടെ പ്രതീക്ഷകൾക്ക് നിറം നൽകി കർണാടക കോൺഗ്രസ്സ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രകടനപത്രിക പ്രകാശനം ചെയ്തു. മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം സന്നിഹിനായിരുന്നു.

Sharing is caring!