മുസ്ലിം ലീ​ഗിനെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി, ചരിത്രപരമായ വിധിയെന്ന് സാദിഖലി തങ്ങൾ

മുസ്ലിം ലീ​ഗിനെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി, ചരിത്രപരമായ വിധിയെന്ന് സാദിഖലി തങ്ങൾ

ന്യൂഡൽഹി: മുസ്‌ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹർജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു.

മുൻ യു.പി ശിയാ വഖഫ് ​ബോർഡ് ചെയർമാൻ വസീം റിസ്‍വിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹർജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. ബി.​ജെ.​പി വ​ക്താ​വ് കൂ​ടി​യാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഗൗ​ര​വ് ഭാ​ട്ടി​യ ആ​ണ് റി​സ്‍വി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുസ്ലിം ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി സുപ്രധാനവും ചരിത്രപരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രൂപീകരണം മുതല്‍ക്കെ പാര്‍ട്ടിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കാമ്പില്ലെന്നാണ് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്. രാഷ്ട്രീയ, പാര്‍ലമെന്ററി മര്യാദകള്‍ പാലിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുവരുന്നത്. പേരിനൊപ്പമുള്ള മുസ്ലിം എന്നുള്ളതായിരിക്കാം പലര്‍ക്കും സംശയത്തിനിടയാക്കിയതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
ചൈനയിലുണ്ടായ ബൈക്കപകടത്തിൽ വിളയൂർ സ്വദേശി മരണപ്പെട്ടു, മലപ്പുറത്തുകാരന് പരുക്കേറ്റു
ഒരോ മുസ്ലിം ലീഗുകാരനും ഇന്ന് അഭിമാനിക്കാവുന്ന സുദിനമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരും അദ്ദേഹം പറഞ്ഞു.

Sharing is caring!