വന്ദേഭാരത് ട്രെയിനിന് നേരെ തിരുന്നാവായയിൽ കല്ലേറ്, ചില്ലിന് പോറലേറ്റു

വന്ദേഭാരത് ട്രെയിനിന് നേരെ തിരുന്നാവായയിൽ കല്ലേറ്, ചില്ലിന് പോറലേറ്റു

തിരുന്നാവായ: തിരൂരിനും തിരുന്നാവയയ്ക്കും ഇടയിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരുന്നാവായ റയിൽവേ സ്റ്റേഷന് അടുത്ത് വെച്ചാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് ചെറിയ തോതിൽ കല്ലേറിൽ പോറലേറ്റിട്ടുണ്ട്. ഷൊർണൂർ റയിൽവേ സ്റ്റേഷനിൽ വെച്ച് പരിശോധന നടത്തിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.

കോഴിക്കോട് നിന്നും, തിരൂരിൽ നിന്നും ആർ പി എഫ് ഉദ്യോ​ഗസ്ഥരും, പോലീസ് സ്പെഷ്യൽ ബ്രാഞ്ചും സംഭവ സ്ഥലതെത്തി പരിശോധന നടത്തി. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നേരത്തെ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രം​ഗത്ത് വന്നിരുന്നു. വലിയ തോതിലുള്ള സമരങ്ങളും തിരൂർ റയിൽവേ സ്റ്റേഷൻ സാക്ഷിയായിരുന്നു.
തിരൂരിലെ കാവിൽ അറവു മാലിന്യം തള്ളി, നായർതോട് സ്വദേശി പോലീസ് പിടിയിൽ

Sharing is caring!