തിരൂരിലെ കാവിൽ അറവു മാലിന്യം തള്ളി, നായർതോട് സ്വദേശി പോലീസ് പിടിയിൽ

തിരൂരിലെ കാവിൽ അറവു മാലിന്യം തള്ളി, നായർതോട് സ്വദേശി പോലീസ് പിടിയിൽ

തിരൂർ: പടിഞ്ഞാറെക്കരയിൽ ആരാധന നടന്നുവരുന്ന കാവിൽ അറവു മാലിന്യം തള്ളിയ ആൾ പിടിയിൽ. നായര്‍തോട് സ്വദേശിയായ കൊല്ലരിക്കല്‍ വിജയനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ആരാധന നടന്നുവരുന്ന കാവിൽ അറവു മാലിന്യം കണ്ടെത്തിയതോടെ സംഘർഷ സാധ്യത രൂപപ്പെട്ടതായി കാണിച്ച് സ്ഥലമുടമയാണ് പോലീസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ സംഘർഷം ഒരാൾക്ക് പരിക്ക്
തിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എം ജെ ജിജോയുടെ നേതൃത്വത്തിൽ എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!