കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ സംഘർഷം ഒരാൾക്ക് പരിക്ക്
ചങ്ങരംകുളം: കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിൽ ഉണ്ടായ സംഘർഷത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നര മണിയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം.
ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിഭാഗം ഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് സംഘർഷം തുടങ്ങുകയായിരുന്നു. മദ്യം കഴിച്ച് വന്ന് ഭക്ഷണം കഴിച്ചിരുന്നവർ ആണ് ഭക്ഷണം ചോദിച്ച് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നീലിയാട് കക്കുഴിപറമ്പിൽ ശരത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന് സമീപത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
തേങ്ങ പൊളിക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുരുങ്ങി മഞ്ചേരിക്കാരന്റെ കൈയ്ക്ക് ഗുരുതര പരുക്ക്
സംഭവത്തിൽ പത്തോളം പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ശരത്തിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]