കെ എം ഷാജിക്കെതിരായ കേസ് അന്വേഷിച്ച ‍‍ഡിവൈഎസ്പിക്കെതിരെ പീഡന കേസ്

കെ എം ഷാജിക്കെതിരായ കേസ് അന്വേഷിച്ച ‍‍ഡിവൈഎസ്പിക്കെതിരെ പീഡന കേസ്

ബേക്കൽ: റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുൻ വിജിലൻസ് ഡി.വൈ.എസ്.പിയും സിനിമാ താരവുമായ വി.മധുസൂദനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഐ പി സി 354-ാം വകുപ്പ് പ്രകാരമാണ് കേസ്.

ഹോട്ടൽ മുറിയിൽവച്ച് മദ്യം കഴിക്കാൻ നിർബന്ധിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊല്ലം സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്. ഹൃസ്വ ചിത്രത്തിൽ അഭിനയിക്കാനാണ് യുവതി കാസർക്കോടെത്തിയത്.
തിരൂരങ്ങാടിയിൽ വീടിനടുത്തുള്ള വെള്ളക്കെട്ടിൽ വീണ് 14കാരൻ മരിച്ചു
മയൂഖം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിൽ ഏതാനും രംഗങ്ങളിൽ മുഖം മാത്രം കാണിച്ച മധുസൂദനൻ തൊണ്ടിമുതലും ദൃക്സാക്ഷിയും, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങിയെന്ന വിവാദങ്ങളെ തുടർന്ന് വെട്ടിലായ കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് അന്വേഷിച്ചതും അന്ന് വിജിലൻസിലായിരുന്നു മധുസൂദനനാണ്.

Sharing is caring!