തിരൂരങ്ങാടിയിൽ വീടിനടുത്തുള്ള വെള്ളക്കെട്ടിൽ വീണ് 14കാരൻ മരിച്ചു
തിരൂരങ്ങാടി: വീടിനടുത്തുള്ള വയലിലെ വെള്ളക്കുഴിയിൽ വീണ് വിദ്യാർഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടിപതിനാറമ്മൻ മലയിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വെള്ളത്തിൽ കാൽ വഴുതി വീണ കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്ത ക്ലിനിക്കിലും, അടുത്തുള്ള ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. അവിടെ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കാടപ്പടി ജുമാമസ്ജിദ് ദർസ് വിദ്യാർഥിയാണ്. റംലയാണ് മാതാവ്. മുഹമ്മദ് റാഷിദ്, റുഫൈദ, മുഹമ്മദ് റഫീഖ് എന്നിവർ സഹോദരങ്ങളാണ്.
റിദാൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റി, പ്രതിസ്ഥാനത്തുള്ളവരെ സഹായിക്കാനെന്ന് ആരോപണം
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]