റിദാൻ വധക്കേസ് അന്വേഷണ ഉദ്യോ​ഗസ്ഥന് സ്ഥലം മാറ്റി, പ്രതിസ്ഥാനത്തുള്ളവരെ സഹായിക്കാനെന്ന് ആരോപണം

റിദാൻ വധക്കേസ് അന്വേഷണ ഉദ്യോ​ഗസ്ഥന് സ്ഥലം മാറ്റി, പ്രതിസ്ഥാനത്തുള്ളവരെ സഹായിക്കാനെന്ന് ആരോപണം

നിലമ്പൂർ: റിദാൻ ബാസിൽ കൊലക്കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എടവണ്ണ യു ഡി എഫ് ആരോപിച്ചു.

റിദാൻ വധക്കേസിൽ ഉന്നതരായ ആളുകളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റിയതെന്ന് യു ഡി എഫ് നേതൃത്വം ആരോപിക്കുന്നു. ഈ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധങ്ങളുമുണ്ടെന്ന ജനങ്ങളുടെ ആശങ്ക ശരിവെക്കുന്നതാണ് പോലീസിന്റെ ഭാ​ഗത്തു നിന്നുണ്ടായ നടപടി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കേസന്വേഷണ സംഘത്തിലുള്ള നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി വിഷ്ണുവിനെ മങ്കടക്കാണ് സ്ഥലം മാറ്റിയത്. റിദാന്റൊ കുടുംബത്തിന് നീതി ലഭിക്കുന്നതിന് ശക്തമായി യു ഡി എഫ് ഇടപെടുമെന്നും എടവണ്ണയിലെ മുസ്ലിം ലീ​ഗ്, കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു.
വ്യാജ ഡോക്ടർ ചികിൽസ നടത്തിയ അൽമാസ് ആശുപത്രി ഉടമയ്ക്കെതിരെ ‍‍ഡ്ര​ഗ്സ് കൺട്രോൾ വകുപ്പും കേസെടുത്തു

Sharing is caring!