റിയാദില്‍ മരിച്ച മലപ്പുറത്തെ മൂന്ന് വയസുകാരിയുടെ മൃതദേഹം ത്വാഇഫില്‍ ഖബറടക്കി

റിയാദില്‍ മരിച്ച മലപ്പുറത്തെ മൂന്ന് വയസുകാരിയുടെ മൃതദേഹം ത്വാഇഫില്‍ ഖബറടക്കി

റിയാദ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് മരിച്ച മലപ്പുറം ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാഖിന്റെയും ഫാത്തിമ റൂബിയുടേയും മകള്‍ ഫാത്തിമ സൈശയുടെ (മൂന്ന്) മൃതദേഹം ത്വാഇഫില്‍ ഖബറടക്കി. ഇതേ അപകടത്തില്‍ മരിച്ച കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്തിന്റെ (32) മൃതദേഹം നാട്ടില്‍ ഖബറടക്കി. ത്വാിഫ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് മസ്ജിദ് മഖ്ബറയിലാണ് ഫാത്തിമ സൈശയുടെ മൃതദേഹം ഖബറടക്കിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ജിദ്ദയിലെ താമസക്കാരാണ് മരണപ്പെട്ടവര്‍. പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് ഇവര്‍ റിയാദിലേക്ക് പോയതായിരുന്നു. റിയാദില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ അല്‍ ഖാസറയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരെ വിദഗ്ധ ചികില്‍സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
മഴയില്‍ കുതിര്‍ന്ന കല്ല് ദേഹത്ത് വീണ് വളാഞ്ചേരിയിലെ ഏഴു വയസുകാരന്‍ മരിച്ചു
റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, ഹമീദ് പെരുവള്ളൂര്‍, ത്വഇഫ് കെ എം സി സി ഭാരവാഹികള്‍ ജലീല്‍ റുവൈദ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.

Sharing is caring!