നസ്രിയയെ ഒറ്റയ്ക്കാക്കി നൗഫിയ വിടപറഞ്ഞു, മരണപ്പെട്ടത് പന്താവൂരിലെ ശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരികളില്‍ ഒരാള്‍

നസ്രിയയെ ഒറ്റയ്ക്കാക്കി നൗഫിയ വിടപറഞ്ഞു, മരണപ്പെട്ടത് പന്താവൂരിലെ ശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരികളില്‍ ഒരാള്‍

എടപ്പാള്‍: ശാരീരിക വൈകല്യത്തെ പരിശ്രമം കൊണ്ട് മറികടന്ന പന്താവൂര്‍ സ്വദേശികളായ സഹോദരിമാരില്‍ ഒരാള്‍ മരണപ്പെട്ടു. നൗഫിയ നസ്രിയ സഹോദരിമാരില്‍ നൗഫിയയാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ബാല്യകാലം മുതല്‍ വില്‍ചെയറിലായിരുന്നു സഹോദരിമാര്‍. പക്ഷേ പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഇവര്‍ തിളങ്ങി. പ്ലസ്ടു വിദ്യാര്‍ഥികളായ ഇരുവരും പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. സംഗീതത്തിലും, ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
കോഴിക്കോട് ഇന്നലെ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ നൗഫിയയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയുമായിരുന്നു. രാത്രി ഒരു മണിയോടെ മരണപ്പെട്ടു.
ഒരേ ജ്വല്ലറിയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും മോഷണത്തിനെത്തി, കൊണ്ടോട്ടി സ്വദേശിനി പിടിയിലായി

Sharing is caring!