ഒരേ ജ്വല്ലറിയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും മോഷണത്തിനെത്തി, കൊണ്ടോട്ടി സ്വദേശിനി പിടിയിലായി

ഒരേ ജ്വല്ലറിയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും മോഷണത്തിനെത്തി, കൊണ്ടോട്ടി സ്വദേശിനി പിടിയിലായി

വളാഞ്ചേരി: ഒരു മാസത്തിനു ശേഷം വളാഞ്ചേരിയിലെ ജ്വവല്ലറിയില്‍ വീണ്ടും മോഷണത്തിനെത്തിയ സ്ത്രീയെ കയ്യോടെ പിടികൂടി ജ്വല്ലറി ഉടമ. മാര്‍ച്ച് 20ന് സ്വര്‍ണ മാല മോഷ്ടിച്ച് മുങ്ങിയ സ്ത്രി ആണ് വീണ്ടും അതേ ജ്വല്ലറിയില്‍ മോഷണ ലക്ഷ്യവുമായി എത്തിയത്. കൊണ്ടോട്ടി സ്വദേശിനി മണ്ണാരില്‍ വീട്ടില്‍ സഫിയയെ ആണ് കേസില്‍ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മുഖം മറയ്ക്കുന്ന പര്‍ദ്ദയിട്ടാണ് ഇവര്‍ ജ്വല്ലറിയിലെത്തിയത്.

വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടിലെ പാലാറ ജ്വല്ലറിയില്‍ നിന്നുമാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. മാര്‍ച്ച് 20ന് ഇതേ ജ്വല്ലറിയില്‍ മോഷണം നടത്തിയിരുന്നു ഇവര്‍. സ്വര്‍ണാഭരണം നോക്കുന്നതിനിടെ മാല തൂവാലയ്ക്കിടയില്‍ പൊതിഞ്ഞ് മോഷ്ടിക്കുകയായിരുന്നു. ജ്വല്ലറി ഉടമ സി സി ടി വി ദൃശ്യമടക്കം കാണിച്ച് പോലീസിന് പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാന്‍ ആയിരുന്നില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പിന്നീട് വീണ്ടും ഇവര്‍ പാലാറ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം എത്തുകയുമായിരുന്നു. ഇവരെ കണ്ട് സംശയം തോന്നിയ ജ്വല്ലറി ജീവനക്കാര്‍ ഉടമയെ വിളിച്ചു വരുത്തി ഇവരെ അന്നത്തെ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. അത് കണ്ട് പതറിയതോടെ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്ത ശേഷം ഇവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ വേറെ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മഴയില്‍ കുതിര്‍ന്ന കല്ല് ദേഹത്ത് വീണ് വളാഞ്ചേരിയിലെ ഏഴു വയസുകാരന്‍ മരിച്ചു

Sharing is caring!