മഴയില്‍ കുതിര്‍ന്ന കല്ല് ദേഹത്ത് വീണ് വളാഞ്ചേരിയിലെ ഏഴു വയസുകാരന്‍ മരിച്ചു
വളാഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്.
ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ മഴയില്‍ കുതിര്‍ന്ന് നിന്ന കല്ല് വീഴുകയായിരുന്നു. അപകടം നടന്നയുടനെ കുട്ടിയെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
കുളമംഗലം എം ഇ ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹംസയാണ് പിതാവ്. മാതാവ്-സഫീറ. സഹോദരന്‍-മുഹമ്മദ് ഹനാന്‍.
കേരള സ്റ്റോറി സിനിമയിലൂടെ സംഘപരിവാർ കേരളീയരെ വെല്ലുവിളിക്കുന്നു; പി കെ കുഞ്ഞാലിക്കുട്ടി
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]