മലപ്പുറം സ്വദേശി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി
കരിപ്പൂര്‍: മലപ്പുറം മുന്നിയൂര്‍ സ്വദേശിയുടെ ശരീരത്തില്‍ ഒളിപ്പിച്ച കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1165 ഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഏകദേശം 65 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ഇയാള്‍ കടത്തിയത്. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ചാണ് വിജേഷ് സ്വര്‍ണം കടത്തിയത്. ഒരു ലക്ഷം രൂപ പ്രതിഫലം പ്രതീക്ഷിച്ചാണ് സ്വര്‍ണം കടത്തിയതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള അഞ്ച് കിടക്കകകളടങ്ങിയ ആധുനിക ഐ സി യു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




