കേരള സ്റ്റോറി സിനിമയിലൂടെ സംഘപരിവാർ കേരളീയരെ വെല്ലുവിളിക്കുന്നു; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരള സ്റ്റോറി എന്ന സിനിമയിലൂടെ കേരളീയരെയും കേരളത്തെയും വെല്ലുവിളിക്കുകയാണ് സംഘപരിവാറെന്ന് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ സൗഹൃദ അന്തരീക്ഷം തകർക്കുന്ന ഈ സിനിമ നിരോധിക്കാൻ സർക്കാർ തയ്യാറാകണം. ഇവിടെ ഇത് ചെലവാകില്ല. പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഉപയോഗിക്കും. ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്നല്ല , പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള തട്ടിപ്പും വർഗീയ പ്രചാരണമാണിത് എന്നാണ് പറയേണ്ടത്. കാലങ്ങളായി സംഘ പരിവാരം പ്രചരിപ്പിക്കുന്ന വർഗിയതയുടെ സിനിമാ രൂപമാണിത്. അദ്ദേഹം പറഞ്ഞു. സർക്കാർ തടഞ്ഞില്ലെങ്കിൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.നികുതി വർധനക്കും ക്യാമറ വെച്ച് ജനങ്ങളെ പിഴിയുന്നതിനും എതിരെ യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള അഞ്ച് കിടക്കകകളടങ്ങിയ ആധുനിക ഐ സി യു
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]