നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളിലെ മുന്‍ അധ്യാപിക ആശ ചെറിയാന്‍ അന്തരിച്ചു

നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളിലെ മുന്‍ അധ്യാപിക ആശ ചെറിയാന്‍ അന്തരിച്ചു

നിലമ്പൂര്‍: പീവീസ് പബ്ലിക് സ്‌കൂള്‍ മുന്‍ അദ്ധ്യാപികയും റിയാദിലെ അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ആശ ചെറിയാന്‍ (48) നിര്യാതയായി. എറണാകുളം ലേക്ഷോര്‍ ആശപത്രിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12മണിക്കായിരുന്നു അന്ത്യം.

അധ്യാപന രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള ആശ ചെറിയാന്‍ 2002 മാര്‍ച്ചിലാണ് റിയാദിലെത്തിയത്. 21 വര്‍ഷമായി അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
വിദ്ഗ്ധ ചികില്‍സയ്ക്കായി അടുത്തിടെ നാട്ടില്‍ പോരുകയായിരുന്നു. ഈ മാസം 16 മുതല്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭര്‍ത്താവ് എബിച്ചന്‍ 25 വര്‍ഷമായി റിയാദില്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഏക മകള്‍ എവ്‌ലിന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ജുമുഅ നമസ്ക്കാരത്തിന് പോകുന്നതിനിടെ ബൈക്കപകടത്തിൽ മുത്തേടത്തെ സഖാഫി മരിച്ചു
ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച എടത്വ കാട്ടുനിലം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Sharing is caring!