പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ബൈക്കോടിക്കാൻ നൽകിയ കേസിൽ 13 രക്ഷിതാക്കളെ ശിക്ഷിച്ച് മഞ്ചേരി കോടതി
എടവണ്ണ: പ്രായ പൂർത്തിയാകാത്ത കുട്ടികൾ ബൈക്കോടിച്ച് പിടിയിലായതു വഴി ഇക്കഴിഞ്ഞ ദിവസം മാത്രം മഞ്ചേരി സി ജെ എം കോടതി ശിക്ഷിച്ചത് 13 രക്ഷിതാക്കളെ. ഓരോരുത്തർക്കും 30250 രൂപ പിഴയും കോടതി പിരിയും വരെ തടവുമായിരുന്നു ശിക്ഷ.
ഇന്ത്യൻ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ പിഴ, മോട്ടോർ ആക്‌ടിലെ 180 പ്രകാരം 5000 രൂപ പിഴ, 199എ പ്രകാരം 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്‌ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നതിനാൽ എല്ലാവരും കോടതിയിൽ പണം കെട്ടി വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




