ജുമുഅ നമസ്ക്കാരത്തിന് പോകുന്നതിനിടെ ബൈക്കപകടത്തിൽ മുത്തേടത്തെ സഖാഫി മരിച്ചു

ജുമുഅ നമസ്ക്കാരത്തിന് പോകുന്നതിനിടെ ബൈക്കപകടത്തിൽ മുത്തേടത്തെ സഖാഫി മരിച്ചു

നിലമ്പൂർ: മൂത്തേടത്ത് ജുമുഅ നമസ്കാരത്തിന് പോകുന്നതിനിടെ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മരത്തിൻകടവ് ചെറുകോപതാലിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് മുനീറുദ്ദീൻ സഖാഫിയാണ് (36 ) മരിച്ചത്.

എടക്കരയിലെ ഇദ്ദേഹത്തിന്റെ കടയിൽ നിന്നും ഇന്ന് ജുമുഅ നമസ്ക്കാരത്തിന് മരത്തിൻകടവിലെ മസ്ജിദിലേക്ക് പോകുന്ന വഴി മൂത്തേടം മൂച്ചിപ്പരതയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും വിദ​ഗ്ധ ചികിൽസയ്ക്കായി മാറ്റുന്നതിനിടെ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃകദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി നാളെ മരത്തിൻകടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭാര്യ-സഈദ. മക്കൾ നഫിസത്തൂർ മിസ്രിയ, മുഹമ്മദ് അദ്നാൻ, മുഹമ്മദ് മിദ്ലാജ്. മാതാവ്-ഹസീന. സഹോദരങ്ങൾ-സാജിത, ആബിദ, ഫസീല.
തിരൂരിൽ ആയുർവേദ ചികിൽസാലയത്തിൽ മസാജ് തെറാപ്പിക്കാരിയെ പീഡിപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ

Sharing is caring!