തിരൂരിൽ ആയുർവേദ ചികിൽസാലയത്തിൽ മസാജ് തെറാപ്പിക്കാരിയെ പീഡിപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ
തിരൂർ: ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ മസാജ് ചെയ്യാൻ എത്തിയ ആൾ ജീവനക്കാരിയെ പീഡിപ്പിച്ചു. ചികിൽസാ കേന്ദ്രം നടത്തിപ്പുകാരന്റെ ഒത്താശയോടെയായിരുന്നു പീഡനം. പുതിയ കടപ്പുറം കടവണ്ടിപുരക്കൽ ഫർഹബ്, കേന്ദ്രം നടത്തിപ്പുകാരൻ കുലുക്കല്ലൂർ കുന്നക്കാട്ടിൽ കുമാരൻ എന്നിവരെ തീരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എം ജെ ജിജോ അറസ്റ്റ് ചെയ്തു.
രണ്ട് വർഷമായി കുമാരനാണ് കേന്ദ്രം നടത്തുന്നത്. വൈകുന്നേരം ഡ്യൂട്ടി ഡോക്ടർ അടക്കം പോയ ശേഷമാണ് ഫർഹബ് ചികിൽസാ കേന്ദ്രത്തിലെത്തുന്നത്. കുമാരന്റെ കൂടി അറിവോടെയായിരുന്നു ഇത്. ഇയാളുടെ ആവശ്യപ്രകാരമാണ് രാത്രി വൈകിയും ജീവനക്കാരി മസാജ് ചെയ്തു നൽകാൻ തയ്യാറായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]