കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍: വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോയോളം സ്വര്‍ണം രണ്ട് വ്യത്യസ്ത കേസുകളിലായി പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരാണ് സ്വര്‍ണം കടത്തിയത്. ഏകദേശം ഒന്നര കോടിയോളം രൂപം ഇതിന് വില മതിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന കോഴിക്കോട് എത്തിയ കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്നാസില്‍ (23) നിന്നും 1147 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകളും, സ്പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ വന്ന മലപ്പുറം പട്ടര്‍കുളം സ്വദേശിയായ യാസിമില് (27) നിന്നും 1567 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ അഞ്ച് ക്യാപ്സ്യൂളുകളുമാണ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി